Monday, June 3, 2013

ഇല്‍ പാസ്റ്റിനോയും ഓര്‍ഡിനറിയും ഉണ്ടാക്കിയ വിനകള്‍



ഓര്‍ഡിനറി എന്നാ സിനിമയിലൂടെ നമ്മള്‍ക്ക് സുപരിചിതം ആണ് പത്തനംതിട്ട ജില്ലയിലെ മലമ്ബ്രദേശം ആയ ഗവി (ഗവിയില്‍ അധികവും ശ്രീ ലങ്കയില്‍ നിന്ന് കുടിയേറി പാര്‍ത്തവര്‍ ആണത്രേ, അത് കൊണ്ടാണ് ഒരു ശ്രീലങ്കന്‍ പേര് ലഭിച്ചിരിക്കുന്നത്, ഗോഫര്‍ എന്നാ പേരുള്ള വളരെ റെയര്‍ ആയ ഒരു മരം ഗവിയില്‍ രണ്ടെണ്ണം ഉണ്ട്. ഇന്ത്യയില്‍ ആകെ രണ്ടു ഗോഫര്‍ മരങ്ങളെ ഉള്ളതായി റിപ്പോര്‍ട്ട് ഉള്ളൂ . . .നോഹയുടെ പെട്ടകം ഈ മരം കൊണ്ട് നിര്‍മിച്ചു എന്നാണു ഐതീഹ്യം).

ഞാന്‍ പറഞ്ഞു വരുന്നത് അതല്ല, ഓര്‍ഡിനറി എന്നാ സിനിമയ്ക്ക് ശേഷം ഇവിടേയ്ക്ക് ടൂറിസ്റ്റുകള്‍ നമ്മുടെ നാട്ടുകാര്‍ അടക്കം ഇടിച്ചു കയറുക ആണ്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് ഈയിടെ കൂടുതല്‍ രേസ്ട്രിക്ക്ഷന്‍ ടൂരിസ്ട്ടുകള്‍ക്ക് ഇവിടെ ഏര്‍പ്പെടുത്തി. വളരെ അധികം ജൈവ വൈവിധ്യം നിറഞ്ഞ വനപ്രദേശം ആണ് ഗവിയുടെത് അത് നശിപ്പിച്ചു കളയുന്നത് അനുവധിക്കാന്‍ പറ്റില്ല എന്നത് കൊണ്ട്. ഒരു സിനിമയ്ക്ക് ശേഷം ഒരു പ്രദേശം അതിന്റെ സൌന്ദര്യത്തിന്റെ പേരില്‍ പ്രശസ്തം ആകുന്നതു ആദ്യമായല്ല.

ഇല്‍ പാസ്റ്റിനോ എന്നാ ഇറ്റാലിയന്‍ സിനിമ ഉണ്ട്. മൈക്കള്‍ റാഡ്ഫോര്‍ഡ് സംവിധാനം ചെയ്ത ഈ സിനിമ പാബ്ലോ നെരൂദയുമായി സൌഹൃദത്തില്‍ ആകുന്ന ഒരു പോസ്റ്റ്‌മാന്‍റെ കഥയാണ് (ഫിക്ഷന്‍ ആണ് റിയാല്‍ അല്ല). ഈ സിനിമ ചിത്രീകരിച്ചത് Saline എന്നാ ഒരു ദ്വീപില്‍ ആണ്. സിസിലിയുടെ വടക്ക് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഈ വോള്‍ക്കാനിക്ക് ഐലണ്ട് പിന്നീട് വളരെ പ്രശസ്തം ആവുകയും ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ലക്‌ഷ്യം ആവുകയും ചെയ്തു. പ്ലെഷര്‍ ബോട്ടുകളുടെ കടന്നു കയറ്റം മൂലം സലൈന്‍ ദ്വീപിന്‍റെ ബീച്ചുകള്‍ പകുതിയും ഒലിച്ചു പോയി. ഇപ്പോള്‍ സിനിമയില്‍ കാണുന്ന ഭംഗിയുടെ പകുതി പോലും ഇല്ലാത്ത ഒരു സാധാ ദ്വീപ്‌ ആണ് Saline Island. ഇവിടെ ചിത്രീകരണം നടത്തി ഈ ദ്വീപ്‌ നശിപിച്ചതില്‍ ഞാന്‍ ഇന്ന് ദു;ഖിക്കുന്നു എന്ന് മൈക്കള്‍ റാഡ്ഫോര്‍ഡ് പിന്നീട് പറഞ്ഞു.

ഇറ്റലിയില്‍ ഇങ്ങനെ ഒന്ന് സംഭവിക്കും എങ്കില്‍ ഒട്ടും വൈകാതെ തന്നെ ഗവിക്കും ഇങ്ങനെ ഒരു സ്ഥിതി ഉണ്ടാകും എന്ന് ഉറപ്പാണ്. അതുകൊണ്ട് Touristനെ രേസ്ട്രിക്ക്റ്റ് ചെയ്ത നടപടി ശരിയാണ് എന്ന് വേണം വിശ്വസിക്കാന്‍

Friday, May 31, 2013

Varaha nadhikkarayoram

ചിത്രം: സംഗമം
സംഗീതം: എ.ആര്‍ റഹ്മാന്‍
രചന: വൈരമുത്തു

വരാഹ നദിക്കരയോരത്തു ഒരേ ഒരു തവണ ഞാന്‍ നിന്നെ കണ്ടു,
"പ്രാവേ നില്‍ക്കൂ" എന്ന് ഞാന്‍ പറഞ്ഞെങ്കിലും ഒരു സ്വപ്നത്തില്‍ എന്ന പോലെ നീ ഓടി മറഞ്ഞു

കണ്ണിന്‍ മുന്നില്‍ ഉള്ള കാഴ്ചകള്‍ എല്ലാം കണ്ണിനു താങ്ങാവുന്നതല്ല
എങ്കിലും കാണാത്ത നിന്റെ ശരീരം കണ്ണിനു മധുരതരം ആണ്

കണ്ണുകള്‍ പിടക്കുന്നു
മനസ്സ് ഭയക്കുന്നു
ഹൃദയം കൂടുതല്‍ മിടിക്കുന്നു
നിന്‍റെ ആ ഉത്തരം കേള്‍ക്കുന്നതിനായി

പഞ്ചവര്‍ണ്ണക്കിലെയെ നീ പറന്നു വന്നാല്‍ എന്റെ ഹൃദയം അഞ്ചു വര്‍ണ്ണം കൊണ്ട് നിറയുന്നു

പറന്നു വന്നു എന്റെ വിരുന്നില്‍ പങ്കു ചേരൂ, എന്റെ മനസിലെ അസുഖങ്ങള്‍ക്ക് മരുന്നാകൂ

കാവേരി നദിയുടെ തീരത്തുള്ള ഉള്ള ഒരു മരത്തിന്റെ വേരുകള്‍ ഏറ്റവും ഭാഗ്യം ഉള്ളവ ആണെന്ന് പറയുന്ന പോലെ എന്റെ കൈകള്‍ നിന്റെ ധാവണി ആയി മാറിയിരുന്നെങ്കില്‍ പ്രേമം പൂത്തു ഉലയുമായിരുന്നു

കണ്ണുകള്‍ പിടക്കുന്നു
മനസ്സ് ഭയക്കുന്നു
ഹൃദയം കൂടുതല്‍ മിടിക്കുന്നു
നിന്‍റെ ആ ഉത്തരം കേള്‍ക്കുന്നതിനായി

നീ ഈ വഴി പോയപ്പോള്‍ നിന്റെ നിഴല്‍ ഞാന്‍ പിടിച്ചു വച്ചിരുന്നു. എന്റെ ആത്മാവ് നിന്റെ നിഴലിന്റെ കൂടെ ഉണ്ട്, ശരീരം മാത്രമേ വേറെ ഉള്ളൂ. ആ ശരീരം കൊണ്ട് ഞാന്‍ എന്റെ മുറിഞ്ഞ ഹൃദയത്തെ തുന്നി ചേര്‍ക്കും

http://www.youtube.com/watch?v=t3PObFxpoBI

Saturday, May 11, 2013

പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാന സംഗീതം പോലെ - വരികള്‍

വരികള്‍ : ഓഎന്‍വി കുറുപ്പ്
സംഗീതം : എംജി രാധാകൃഷ്ണന്‍
ഒന്നുകൂടി ഈ പാട്ട് എല്ലാവരും കേട്ടോളൂ

പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാന സംഗീതം പോലെ 
പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാന സംഗീതം പോലെ 

കന്നിതെളിമഴ തോര്‍ന്ന നേരം എന്‍റെ മുന്നില്‍ നീ ആകെ കുതിരുന്നു നിന്ന്
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയോരാമുഖം ഓര്‍ത്ത്‌ ഞാന്‍ കോരിതരിച്ചു നിന്നു
ഓര്‍മകള്‍ക്കെന്തു സുഗന്ധം
എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം

പൂവിനെ തൊട്ടു തഴുകിഉണര്‍ത്തുന്ന സൂര്യകിരണമായി വന്നു
പൂവിനെ തൊട്ടു തഴുകിഉണര്‍ത്തുന്ന സൂര്യകിരണമായി വന്നു
വേനലില്‍ വേവുന്ന മണ്ണിനു ദാഹനീരേകുന്ന മേഘമായി വന്നു
പാടി തുടിച്ചു കുളിച്ചു കേറും തിരുവാതിര പെണ്‍കിടാവോര്‍ത്തു നിന്നു

ഓര്‍മകള്‍ക്കെന്തു സുഗന്ധം
എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം

പൂമുഖ വാതുക്കല്‍ നീയോര്‍ത്തു നിന്നൊരാ പ്രേമ സ്വരൂപനോ വന്നൂ
പൂമുഖ വാതുക്കല്‍ നീയോര്‍ത്തു നിന്നൊരാ പ്രേമ സ്വരൂപനോ വന്നൂ
കോരി തരിച്ചു നീ നോക്കി നില്‍ക്കെ മുകില്‍ കീറില്‍ നിന്നമ്പിളി മാഞ്ഞൂ
ആദി തിമിര്‍ത്ത മഴയുടെ ഓര്‍മ്മകള്‍ ആലില തുമ്പിലെ തുള്ളികളായ്

ഓര്‍മകള്‍ക്കെന്തു സുഗന്ധം
എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം

Thursday, May 9, 2013

എസ്എസ്എല്‍സി ബുക്കിലെ ഒപ്പ്



"പത്താം ക്ലാസ് ആണ് ജീവിതത്തിലെ വഴി തിരിവ്, ഇവിടെ നിങ്ങള്ക്ക് പിഴച്ചാല്‍ എല്ലാം പോയി അത് കൊണ്ട് നന്നായി പഠിച്ചു പരീക്ഷക്ക്‌ വരിക". . . . 
കീര്‍ത്തി മിസ്സ്‌ ഇത് പറയുന്ന സമയത്ത് ഞാന്‍ പരീക്ഷയെ കുറിച്ച് ടെന്‍ഷന്‍ അടിച്ചില്ല. എസ്.എസ്.എല്‍ .സി ബുക്കില്‍ ഒരു ഒപ്പിടെണ്ടി വരും, അതായിരിക്കും ജീവിത കാലത്തേക്ക് നിന്‍റെ ഒപ്പ് എന്ന് ജിതിന്‍ പറഞ്ഞിട്ടുണ്ട്, അവന്‍ വിവരം ഉള്ളവന്‍ ആണ് അവന്‍ പറഞ്ഞാല്‍ അത് ശരിയായിരിക്കും. . .പന്ത്രണ്ടു നോട്ട്ബുക് ഉള്ളതില്‍ എല്ലാത്തിന്റെം അവസാനത്തെ നാലഞ്ചു പേജുകള്‍ ഒരിഞ്ചു സ്ഥലം ബാക്കി ഇല്ലാതെ എന്റെ വിവിധ തര൦ ഒപ്പുകള്‍ കൊണ്ട് നിറഞ്ഞു കിടക്കുക ആണ്. പക്ഷെ ഒരു തവണ പോലും അടുപ്പിച്ചു ഒരേ പോലെ ഉള്ള ഒപ്പിടാന്‍ പറ്റിയില്ല ഇത് വരെ എന്നതാണ് എന്റെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരുന്നത്.

കണക്കു എഴുതി പഠിക്കാന്‍ വാങ്ങി തന്ന ന്യൂസ്‌ പ്രിന്റ്‌ പേപ്പറുകളും എന്റെ ഒപ്പിടല്‍ മഹാമഹത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പങ്കെടുക്കാന്‍ തുടങ്ങിയെങ്കിലും ഒരു വിജയം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. ബയോളജി പരീക്ഷയുടെ തലേ ദിവസം ഉണ്ടായിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം സ്കോര്‍ ഇടയ്ക്കിടെ മാത്രം നോക്കുന്നതില്‍ എനിക്ക് മന:സ്താപം ഉണ്ടായിരുന്നെങ്കിലും ഒപ്പിടാന്‍ പഠിക്കുന്നതിന്‍റെ ആവേശത്തില്‍ അത് ഞാന്‍ മറന്നു.
ഒടുവില്‍ പരീക്ഷ കഴിയുകയും ഞാനും ന്യൂസ്‌ പ്രിന്റ്‌ പേപ്പറും മാത്രം ആയി മാറുകയും ചെയ്തു. രാപ്പകല്‍ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ ഞാന്‍ ആ ലക്‌ഷ്യം കൈ വരിക്കുക തന്നെ ചെയ്തു. എന്റെ ഒപ്പ് ഞാന്‍ കണ്ടെത്തി. ഒരേ പോലെയുള്ള രണ്ടു ഒപ്പുകള്‍ എന്‍റെ കയ്യില്‍ നിന്ന് ജനിക്കുക തന്നെ ചെയ്തു. അത് നോക്കി സന്തോഷിച്ചു കൊണ്ട് ഒരു റോള്‍ പേപ്പര്‍ കൂടി ഞാന്‍ ഒപ്പിട്ടു തീര്‍ത്തു. ഒടുവില്‍ ആ ദിനം വന്നെത്തി എസ്.എസ്.എല്‍ .സി ബുക്ക്‌ കിട്ടുന്ന ദിനം.

വലിയൊരു ക്യൂയില്‍ അക്ഷരമാലാ ക്രമത്തില്‍ എസ്സില്‍ തുടങ്ങുന്ന എന്റെ പേര് വിളിക്കുന്നത്‌ കാത്തു ഞാന്‍ നിന്നു. കീര്‍ത്തി മിസ്സ്‌ എന്നെ കണ്ടു ചിരിച്ചു കൊണ്ട് പറഞ്ഞു

"മിടുക്കന്‍ നല്ല മാര്‍ക്ക് ഉണ്ടല്ലോ, പ്ലസ്ടുവിനു സയന്‍സ് തന്നെ കിട്ടും, ഇവിടെ നിന്‍റെ പെരെഴുതൂ. "

ഞാന്‍ ചിരിച്ചു കൊണ്ട് നന്ദി പുരസരം എന്റെ പേരെഴുതി.

"ആഹ്, ഇനി അതിന്റെ അടിയില്‍ ഒരു വര വരചോളൂ,",

അത് ചെയ്തു കഴിഞ്ഞു ഒപ്പിടാനുള്ള സ്ഥലം കാണിച്ചു തരുന്നതും കാത്തു നില്‍ക്കുമ്പോള്‍ കീര്‍ത്തി മിസ്സ്‌ എന്റെ കയ്യിലേക്ക് ആ പേപ്പര്‍ തന്നിട്ട് അടുത്ത ആളുടെ എടുത്തു കൊടുക്കാന്‍ ആയി തുടങ്ങി.

കുറച്ചു സെക്കണ്ടുകള്‍ക്ക്‌ ഉള്ളില്‍ ഞാന്‍ ആ സത്യം മനസിലാക്കി പേരെഴുതുകയും ഒരു വര വരക്കുകയും ചെയ്യാന്‍ പറഞ്ഞ ആ സംഭവം ആണ് ഒപ്പിടല്‍ എന്നത്.

വില കുറഞ്ഞ ന്യൂസ്‌ പ്രിന്റ്‌ പേപ്പറും ലെക്സി പേനകളും എന്നെ നോക്കി ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാന്‍ ജിതിനെ അന്വേഷിച്ചു സ്കൂള്‍ മുഴവന്‍ നടന്നു. ജെയില്‍ തുടങ്ങുന്ന പേരുള്ള അവന്‍ നേരത്തെ വാങ്ങി പോയി കഴിഞ്ഞിരുന്നു. പിന്നീട് അവന്‍ ഡോക്റ്റര്‍ ആയി എന്ന് ആരോ പറഞ്ഞു കേട്ടു 

Thursday, April 4, 2013

സെല്ലുലോയിട് റിവ്യൂ

സെല്ലുലോയിട് എന്ന സിനിമ കണ്ടപ്പോ ചില പോരായ്മകള്‍ തോന്നിയെങ്കിലും ഇഷ്ടപെട്ടിരുന്നു. പക്ഷെ മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഒരു മികച്ച ത്രെഡ് ആണ് ഈ സിനിമയുടെ എലിമെന്‍റ്. ഒരു ബയോ പിക് എന്ന നിലയില്‍ ഒരുപാട് റിസര്‍ച്ചും ഡിസ്ക്കഷനും നടത്തേണ്ടിയിരുന്ന ഒരു കഥ ആയിരുന്നു ജെ.സീ ഡാനിയേലിന്റെ ജീവിതം. ചെലങ്ങാടന്റെ പുസ്തകം ഒന്ന് മാത്രം ആണ് കമല്‍ ആധാരം ആക്കിയത്. പൂര്‍ണമായി അതില്‍ ആശ്രയിചു ചെയ്തു എന്നത് ഒരു പോരായ്മ ആണ്. കമലിന്‍റെതായ യാതൊരു കൊണ്ട്രിബ്യൂഷനും തിരക്കഥയിലേക്ക് നല്‍കാന്‍ സാധിച്ചില്ല, സിനിമയല്ലേ കുറെയൊക്കെ സംവിധായകന്‍റെ പെര്സപ്ഷന്‍ ആയിരിക്കണം. സിനിമ ഇറങ്ടുന്ന വരെ ഉള്ള ദാനിയേലിന്റെ ജീവിതം ഫാസ്റ്റ് പെര്സനിലും പിന്നീടുള്ള ജീവിതം വെറുതെ ഒരു ഡോക്യുമേന്റ്രി എന്നാ നിലയിലും ചെയ്തപ്പോ പല ഘട്ടത്തിലും തീവ്രത നഷ്ടപെടുന്നുണ്ട്.

ഈ സിനിമയുടെ ഒരു ബെറ്റര്‍ മേക്കിംഗ് എന്‍റെ മനസ്സില്‍ ഇങ്ങനെ ആണ്. ചെലങ്ങാടന്‍ എന്നാ കഥാപാത്രത്തെ ഒരു നരേട്ടര്‍ എന്നാ രീതിയില്‍ നിന്ന് മാറ്റി അവസാന ഭാഗത്ത്‌ ഒന്ന് ടച് ചെയ്തു പോകുന്ന കഥാപാത്രത്തിലേക്ക് ചുരുക്കുക.
ഡാനിയേല്‍ സിനിമ എടുക്കുന്നത് മാത്രമാണ് detailing ചെയ്തിട്ടുള്ളത്. അത് തന്നെ മുഴുവന്‍ ഇല്ല താനും. രണ്ടു കൊല്ലം കൊണ്ട് ഷൂട്ട്‌ ചെയ്ത സിനിമ ആണ് വിഗത കുമാരന്‍ . അക്കാലത്ത് വിദേശ ലൊക്കേഷന്‍ ആയ കൊളമ്പില്‍ പോയി ഷൂട്ട്‌ ചെയ്ത പടം. വിഗതകുമാരന്‍റെ കൊളംബ് ഷെഡ്യൂള്‍ പുസ്തകത്തില്‍ ഇല്ലാത്തത് കൊണ്ടായിരിക്കണം കമല്‍ അത് കണ്വീനിയന്റ്റ് ആയി വിഴുങ്ങി. ഇവിടെ കമല്‍ ലേശം വര്‍ക്ക് ചെയ്തിരുന്നെങ്കില്‍ സിനിമയുടെ ദൈമന്ഷന്‍ തന്നെ മാറിപോയേനെ. പോളിട്ടിക്കളി ഇന്കരക്റ്റ് അല്ലാത്ത എന്തും ഇവിടെ സ്വീകാര്യം ആണ് എന്നുള്ളത് കൊണ്ട് ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന വിഷയം ഒന്നും തന്നെ ഇല്ല. അത്തരം വിശദവായന നടത്തുമ്പോള്‍ മാത്രമേ പിന്നീട് സിനിമ ഇറങ്ങിയ ശേഷം ഉണ്ടാകുന്ന ദുരന്തങ്ങളുടെ തീവ്രത മനസിലാവുകയുള്ളൂ. മാത്രമല്ല റോസി എന്ന കഥാപാത്രത്തിന്റെ ദുരന്തത്തിനു കൊടുത്ത പ്രാധാന്യം ന്യായീകരിക്കപ്പെടനം എങ്കില്‍ ഇങ്ങനെ ഒരു മേകിംഗ് അത്യാവശ്യം ആയിരുന്നു. അക്കാലത്തെ സ്ത്രീവിരുധതയിലെക്കും അതിന്റെ രക്തസാക്ഷിയായ റോസി എന്ന കഥാപാത്രതിലെക്കും സിനിമ നീങ്ങുമ്പോള്‍ തീര്‍ച്ചയായും 1920കളിലെ കേരളത്തിന്റെ സാമൂഹിക അവസ്ഥയുടെ വളരെ ശക്തമായ ചിത്രീകരണം ആയേനെ അത്. കൂടാതെ ഡാനിയേലിന്റെ പിന്നീടുള്ള ജീവിതം ദന്ത ഡോക്റ്റര്‍ ആവുന്നു, മറ്റൊരു സിനിമ പിടിക്കാന്‍ പോയി പൈസ മുഴുവന്‍ നഷ്ടപെടുന്നു എന്നതൊക്കെ വെറും ഓര്മകുറിപ്പുകള്‍ ആക്കാതെ വ്യക്തമായി കാണിക്കേണ്ടിയിരുന്നു.

Monday, March 18, 2013

ഓള്‍ഡ്‌ബോയ്‌ റിവ്യൂ


നന്മയും തിന്മയും പലരിലും പലതായി നിര്‍വചിചിരിക്കുന്നു. സദാചാര ബോധത്തിന്‍റെ അടിത്തറയും നന്മയിലും തിന്മയിലും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാല്‍ ഒരു പ്രിത്യേക പ്രവര്‍ത്തിയെ സദാചാരവിരുദ്ധം ആയി കാണുന്നതില്‍ പൊതുവായ ഒരു അഭിപ്രായത്തില്‍ എത്താനാവും എന്ന് തോന്നുന്നില്ല. പ്രണയിക്കാനും, സെക്സില്‍ ഏര്‍പ്പെടാനും രക്തബന്ധം നമ്മുടെ പൊതുസദാചാര ബോധം ഒരു തടസ്സം ആയി കാണുന്നുണ്ട്. ആ പൊതു ബോധത്തിന് നേരെ ഉള്ള ഒരു കൊട്ടാണ് ഓള്‍ഡ്‌ബോയ്‌ എന്ന സിനിമയിലൂടെ Park Chan-Wook നല്‍കുന്നത്. 


പരസ്പര പൂരകങ്ങളായ രണ്ടു പ്രതികാരത്തിന്‍റെ കഥയാണ് ഓള്‍ഡ്‌ബോയ്‌ പറയുന്നത്. പ്രതികാരം ചെയ്യുന്നവനും പ്രതികാരം നേരിടുന്നവനും ഒരാള്‍ തന്നെ ആവുന്ന അവസ്ഥയിലേക്ക് സിനിമ നീങ്ങുമ്പോള്‍ തീര്‍ച്ചയായും ഓര്‍ പുതിയ ദ്രിശ്യാനുഭവം ആണ് ഈ കൊറിയന്‍ സിനിമ.

നായകന്‍ തന്‍റെ തടവ്‌ കാലത്തിനു ശേഷം ഒരു പെട്ടിയില്‍ നിന്നും പുറത്തു വരുന്ന ഒരു ഏരിയല്‍ ഷോട്ട്, രണ്ടര മിനിറ്റ് ട്രാക്ക് ചെയ്തു എടുത്ത ഒരു ഫൈറ്റ് സീക്വന്‍സ്, ക്ലൈമാക്സിനോട് അടുപ്പിചുള്ള ചില രംഗങ്ങള്‍ എല്ലാം ദ്രിഡ൦ ആയ ഒരു ദ്രിശ്യ പദ്ധതിയുടെ ഉദാഹരണങ്ങളാണ്. ചില സ്ഥലങ്ങളില്‍ ഒറിജിനല്‍ സോഴ്സ് ആയ ജപ്പാനീസ് മാങ്ങാ കോമിക്സിനെ അനുസ്മരിപ്പിക്കുന്നും ഉണ്ട്.

ഈ പ്രതികാര കഥയില്‍ അന്തര്‍ലീനമായ ഇന്സസ്റ്റ് സ്വാഭാവവും അതിനോടുള്ള സംവിധായകന്റെ യോജിപ്പും ചിലപ്പോള്‍ നിങ്ങളെ ചോടിപ്പിച്ചേക്കാം. But trust me, Incest is least of the problems in the world and you are not better than a monster. Still, you have the right to live

Friday, February 15, 2013

Shuheil Post - സിനിമയുടെ രാഷ്ട്രീയ വായന 15/02/2013

കലയുടെ ആസ്വാദനവും വിമര്‍ശനവും രണ്ടാണ് എന്നാണു എന്‍റെ കാഴ്ചപാട്, ഞാന്‍ ഒരു സിനിമ കണ്ടു എന്നിരികട്ടെ എനിക്കതിഷ്ടപെടാത്തതിനു പല കാരണം ഉണ്ടാവും. .ഇഷ്ടപെട്ടതിനു പല കാരണം ഉണ്ടാവും. . .എന്നാല്‍ ഒരു സിനിമ ഇഷ്ടപെടാതെ ഇരിക്കുക എന്നത് കൊണ്ട് ഞാന്‍ ആ സിനിമ ആസ്വധിച്ചില്ല എന്ന് അതിനു അര്‍ത്ഥമില്ല. പല രംഗങ്ങളില്‍ ചിരിച്ചു കാണും, വൈകാരികമായി പ്രതികരിച്ചു കാണും. . . ചിലപ്പോ ബോര്‍ അടിച്ചു കാണും . . ഉപരിപ്ലവമായി ആ സിനിമയുടെ ആസ്വാദനം ആണ് അതുകൊണ്ട് നടക്കുന്നത്. . . വിമര്‍ശനം എന്നത് കേവലം ആസ്വാദനത്തില്‍ കെട്ടി ഇടാവുന്ന ഒന്നല്ല. . . അത് കൊണ്ട് തന്നെ വിമര്‍ശനം സിനിമയ്ക്ക് പുറത്തു സംഭവിക്കുന്ന ഒന്നാണ് . . . .അവിടെയാണ് സിനിമയുടെ പല തരത്തില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ക്കു മാനം കൈ വരുന്നത്. രാഷ്ട്രീയം ചര്‍ച്ച ചെയ്യേപ്പെടെണ്ടതുണ്ട്. . .ഇന്നലത്തെ മോഹന്‍ലാലിന്റെ ഡയലോഗ് തന്നെ എടുക്കാം. . .നരസിംഹം ഞാന്‍ കണ്ടു ആസ്വദിച്ച സിനിമ ആണ്, ഇന്നും അത് ചിലപ്പോള്‍ ടീവിയില്‍ വന്നാല്‍ ഞാന്‍ കുറച്ചു നേരം കണ്ടെന്നു വരും. . . എന്നാല്‍ അതിലെ സ്ത്രീ വിരുദ്ധത ഒരു വസ്തുതയാണ് അത് വിമര്‍ശന വിധേയമാക്കെണ്ടാതുണ്ട് എന്നതില്‍ സംശയമില്ല താനും. . . . . .എന്നാല്‍ ഇതില്‍ തന്നെ നമ്മെ സ്വാധീനിക്കുന്ന ഒരു തരം ഹിസ്ടീരിക് പ്രോസസ് നടക്കുനുണ്ട്, ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത തരത്തില്‍ അന്നോയിംഗ് ആയ സ്ത്രീ വിരുധതായോ മറ്റു പ്രതിലോമകരമായ ആശയങ്ങളോ തുടര്‍ച്ചയായി സിനിമയില്‍ കടന്നു വന്നാല്‍ ഞാന്‍ ആ സിനിമയെ പൂര്‍ണ്ണമായി വെറുക്കും. . ആ സിനിമയെ പിന്നെ തിരിഞ്ഞു പോലും നോക്കില്ല. . ഇവിടെ എന്താണ് സംഭവിക്കുന്നത്‌?, ആ സിനിമയെ തഴയുക അല്ലെങ്കില്‍ വെറുക്കുക എന്നാ ആസ്വാദനത്തിന്റെ അവസാനം ഡിസിഷന്‍ മേക്കിംഗ് പ്രോസസ് ആണ്. അതുകൊണ്ട് തന്നെ ഇവിടെ സിനിമയുടെ രാഷ്ട്രീയം എന്‍റെ ആസ്വാദനത്തെ ബാധിച്ചു എന്ന് പറയാം. . .പക്ഷെ ഇത് തീര്‍ത്തും റിലേറ്റീവ് ആണ്. നമ്മുടെ ചിന്താഗതികള്‍ക്കും മൂല്യഭോധത്തിനും അനുസരിച്ചായിരിക്കും ഈ സ്വാധീനത്തിന്റെ അളവ് ഉണ്ടാവുക. അതുകൊണ്ട് തന്നെ ആണ് അബൂബക്കര്‍ ചെയ്യുന്ന റിവ്യൂയും മൂര്‍ത്തി ചെയ്യുന്ന റിവ്യൂവും റോബി ചെയ്യുന്ന റിവ്യൂവും ഇതെല്ലത്തിന്റെയും ഇടയില്‍ നമ്മള്‍ ചെയ്യുന്ന റിവ്യൂവും തമ്മില്‍ അജഗജാന്തരം കാണുന്നത്, . . . .